പ്രാദേശിക ജൈവവൈവിധ്യസംരക്ഷണം ; 10 വർഷത്തെ കർമ്മപദ്ധതി തയ്യാറാക്കും


കണ്ണൂർ :- പത്തുവർഷത്തെ പ്രാദേശിക ജൈവവൈവിധ്യസംരക്ഷണത്തിന് ജൈവവൈവിധ്യ ബോർഡിൻ്റെ നേതൃത്വത്തിൽ കർമപദ്ധതി തയ്യാറാക്കുന്നു. സംരക്ഷണം, സുസ്ഥിര ഉപയോഗം, തുല്യവും നീതി പൂർവവുമായ പങ്കിടൽ, സാമ്പത്തിക സഹായം ഉറപ്പുവരുത്തൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് പദ്ധതികൾ തയ്യാറാക്കുക. അധിനിവേശസസ്യങ്ങളെ നിയന്ത്രിക്കുക, തനതുസസ്യജാലങ്ങളെയും വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളെയും സംരക്ഷിക്കുക, തണ്ണീർത്തടം സംരക്ഷിക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അഞ്ചുവർഷം മുമ്പ് ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയിരുന്നു. ഇപ്പോൾ അവ പുതുക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്താദ്യമായി കേരളത്തിലാണ് മു ഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയത്. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിൻ്റെയും പരിധിയിലെ സസ്യ, ജീവജാലങ്ങളുടെയും മണ്ണിലെ സൂക്ഷ്മ ജീവികളുടെയുമടക്കം വിവരങ്ങളാണ് ശേഖരിച്ചത്.

ജൈവവൈവിധ്യം കൂടാതെ പരമ്പരാഗത അറിവുകളെയും ഔഷധമൂല്യത്തെയും കുറിച്ചുള്ള ആധികാരികരേഖകൂടിയാ ണിത്. ജൈവവൈവിധ്യത്തിന്റെ രജിസ്റ്റർ തയ്യാറാക്കിയതിന്റെ അടുത്തഘട്ടമായി ഭാവിപരിപാടികൾ തയ്യാറാക്കാൻ ആലോചിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് കർമപദ്ധതി തയ്യാറാക്കുന്നത്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ തുടർപ്രവർത്തനങ്ങൾ  നടന്നില്ല.

Previous Post Next Post