തിരുവനന്തപുരം :- പുതിയ അധ്യയന വർഷത്തെ 2, 4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തക വിതരണോദ്ഘാടനം 12ന് രാവിലെ 11ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്എസ്എസിൽ നടക്കും.
മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ മീഡിയത്തിലായി 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. പുതുക്കിയ പാഠ്യപദ്ധപുതിയനുസരിച്ചുള്ള 1, 3, 5, 7, 9 ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ 2,09,72,250 പാഠപുസ്‌തകങ്ങളുടെ വിതരണോദ്ഘാടനം മേയ് 10നു മുൻപ് നടത്തുമെന്നും മന്ത്രി പറഞ്ഞു.