ജലസംരക്ഷണ മേഖലയിൽ തൊഴിലുറപ്പു തൊഴിലാളികൾക്ക് ഗംബൂട്ടും കയ്യുറയും


തിരുവനന്തപുരം :- ജല സംരക്ഷണ പദ്ധതികളുടെ ഭാഗമായി ജോലി ചെയ്യുന്ന തൊഴിലുറപ്പു തൊഴിലാളികൾക്ക് ഇനി ഗംബൂട്ടും കയ്യുറയും ലഭിക്കും. എലിപ്പനി പോലെയുള്ള ജലജന്യ പകർച്ചവ്യാധികൾ തടയാനാണിത്. പഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നു തുക കണ്ടെത്തും

ഒരു പഞ്ചായത്തിൽ പരമാവധി 40 ജോടി ഗംബൂട്ടും 80 ജോടി കയ്യുറയും വാങ്ങാം. പഞ്ചായത്തിനു ഫണ്ടില്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്തിന്റേത് ഉപയോഗിക്കാം. പഞ്ചായത്തുകൾക്ക് 75,000 രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒന്നര ലക്ഷം രൂപയുമാണ് ഇങ്ങനെ ഒരു വർഷം പരമാവധി ചെലവഴിക്കാനാകുക.

Previous Post Next Post