തിരുവനന്തപുരം :- ട്രഷറിയിൽ മാർച്ച് 19 വരെയുള്ള ബില്ലുകൾ മാറിനൽകാൻ 1211 കോടിരൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടേത് ഉൾപ്പെടെ എല്ലാ ബില്ലുകളും മുൻഗണനാക്രമത്തിൽ മാറിനൽകും. ട്രഷറിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിൻവലിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ ഈവർഷത്തെ വിഹിതം പൂർണമായി അനുവദിച്ചതായി മന്ത്രി പറഞ്ഞു. അവസാന ഗഡുവായി നൽകിയ 1851 കോടിയിൽ 971 കോടി ഗ്രാമപ്പഞ്ചായത്തുകൾക്ക് ലഭിക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് 239 കോടിവീതവും മുനിസിപ്പാലിറ്റികൾക്ക് 188 കോടിയും കോർപ്പറേഷനുകൾക്ക് 214 കോടിയുമാണ് അനുവദിച്ചത്.