കമ്പിലിൽ നിന്നും 12 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ


കൊളച്ചേരി :- കഞ്ചാവ് റാക്കറ്റിലെ പ്രധാനകണ്ണിയായ യുവാവിനെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മയ്യിൽ കയരളം സ്വദേശി പി.തമീം (27) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 12 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൊളച്ചേരി, കമ്പിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പന്ന്യങ്കണ്ടി വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിൽ വെച്ചാണ് തമീമിനെ പിടികൂടിയത്.

നേരത്തെയും മയക്കുമരുന്ന് കേസിൽ ഇയാൾ പിടിയിലായിട്ടുണ്ടെന്ന എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കമ്പിലിൽ ഒരു വീട് കേന്ദ്രീകരിച്ച് മയ്യിൽ, കമ്പിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന റാക്കറ്റിലെ കണ്ണിയാണ് തമീം.

 സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി ശ്രീകാന്ത്, പി.ആർ വിനീത്, ഡ്രൈവർ പി.വി അജിത്ത് എന്നിവരും തമീമിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post