കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻക്ലൂസീവ് സ്പോർട്സിൽ KMHSS ലെ വിജയിയായ അബ്ദുൾ റഹ്മാൻ എ.വി.പി യെ അനുമോദിച്ചു. ജില്ലയിലെ അറിയപ്പെടുന്ന മോട്ടിവേഷൻ ട്രെയിനർ നൗഫീർ കെ.സി സ്നേഹോപഹാരം കൈമാറി.
മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അംഗം മഹറൂഫ് .ടി, കെഎംസിസി പ്രതിനിധി റഹൂഫ് എ.വി.പി, മുസ്‌ലിം ലീഗ് ശാഖ നേതാക്കളായ ഇബ്രാഹിം കെ.പി, ഹുസൈൻ സാഹിബ്, സിറാജ് എം.കെ എന്നിവർ പങ്കെടുത്തു.