കണ്ണൂർ :- ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് നാവിക ഉദ്യോഗസ്ഥന്റെ 17,30,300 രൂപ തട്ടിയെടുത്തതായി പരാതി. ഓൺലൈൻ വഴി പാർട്ട് ടൈമായി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന ടെലിഗ്രാമിൽ ലഭിച്ച സന്ദേശത്തെ തുടർന്നാണ് നാവിക ഉദ്യോഗസ്ഥൻ തവണകളായി പണം അയച്ചത്.
നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചു. ഇതേ തുടർന്നാണ് കൂടുതൽ പണം നിക്ഷേപിച്ചത്. എന്നാൽ പണമോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ പോലീസ് അന്വേഷണം തുടങ്ങി.