ചേലേരി :- പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ സിപിഎം ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.
ചേലേരി യു.പി സ്കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു .സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി മെമ്പർ കെ.വി പവിത്രൻ സിപിഎം ചേലേരിൽ ലോക്കൽ സെക്രട്ടറി കെ.അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.