തിരുവനന്തപുരം :- നെല്ലുസംഭരണത്തിനായി സംസ്‌ഥാന സർക്കാർ വിഹിതമായി 195.36 കോടി രൂപ ഭക്ഷ്യപൊതുവിതരണ വകുപ്പിന് അനുവദിച്ചു. ഈ സാമ്പത്തിക വർഷം വകയിരുത്തിയ 577.50 കോടി രൂപയിൽ അവശേഷിക്കുന്ന തുകയാണ് അനുവദിച്ചത്.
ഇത് സപ്ലൈകോയ്ക്കു കൈമാറാൻ ഭക്ഷ്യപൊതുവിതരണ കമ്മിഷണറെ ചുമതലപ്പെടുത്തി. നെല്ലു സംഭരണത്തിനു കേന്ദ്രസർക്കാർ അനുവദിക്കുന്ന വിഹിതത്തിനു പുറമേ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ നൽകുന്ന ഈ തുകയിൽ മുൻ വർഷങ്ങളിലെ ഉൾപ്പെടെ ഇനിയും 481.90 കോടി രൂപ കുടിശികയാണ്