മയ്യിൽ :- കാർഷിക യന്ത്രവത്കരണ മിഷൻ പദ്ധതിയുടെ ഭാഗമായി കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ട്രാക്ടറിൽ ബന്ധിപ്പിക്കുന്ന വിവിധ യന്ത്രങ്ങളുടെ പരിശീലന പരിപാടി സമാപിച്ചു. 18 ദിവസങ്ങളിലായി നീണ്ടുനിന്ന പരിപാടി കാർഷിക സേവന കേന്ദ്രങ്ങൾ, കാർഷിക കർമ സേനകൾ എന്നിവിടങ്ങളിൽ ഉള്ളവർക്ക് വേണ്ടിയാണ് സംഘടിപ്പിച്ചത്.
കാർഷിക യന്ത്രവത്കരണ മിഷനിലെ ഡോ. യു ജയകുമാരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നയിച്ചത്. ട്രാക്ടറിൽ ഘടിപ്പിക്കാവുന്ന ഡിസ്ക് കലപ്പ, റോട്ടോവേറ്റർ, കൾട്ടിവേറ്റർ, ഡിസ്‌ക് റിഡ്ജർ, ബെഡ് ഫോർമർ, പവർ ടില്ലർ തുടങ്ങിയവയിലാണ് പരിശീലനം സംഘടിപ്പിച്ചത്.
സമാപന പരിപാടി മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എസ്.പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് കൃഷി എൻജിനിയർ കെ.ലക്ഷ്മി, കെ.അനുശ്രീ എന്നിവർ സംസാരിച്ചു.