മയ്യിൽ ലയൺസ് ക്ലബ്ബും സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ മയ്യിൽ മേഖല കമ്മറ്റിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് മാർച്ച്‌ 24 ന്


മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബും സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ മയ്യിൽ മേഖല കമ്മറ്റിയും സംയുക്തമായി പയ്യന്നൂർ ഐ ഫൌണ്ടേഷൻ & സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് മാർച്ച്‌ 24 ഞായറാഴ്ച രാവിലെ 10 മണി മുതൽ മയ്യിൽ IMNSGHS സ്കൂളിൽ നടക്കും.

ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് സൗജന്യ മരുന്നുകൾ, വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കുറഞ്ഞവർക്കും ആരോഗ്യ ഇൻഷൂറൻസ് കാർഡുള്ളവർക്കും സൗജന്യ തിമിര ശസ്ത്രക്രിയ , ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവർക്ക് മിതമായ നിരക്കിൽ തുടർചികിത്സ എന്നിവ ലഭിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് 9447952680 9947508930 എന്നീ നമ്പറുകളിൽ വിളിക്കുക

Previous Post Next Post