മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂൾ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമായി ചേർന്ന് പഠനോത്സവം സംഘടിപ്പിച്ചു. പരിപാടിയിൽ കുട്ടികളുടെ പഠനോപകരണ പ്രദർശനവും മികവ് അവതരണവും നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി അനിത ഉദ്ഘാടനം ചെയ്തു. ഇഷ മെഹറിൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ എ.പി സുചിത്ര, പ്രധാനാധ്യാപിക എം.ഗീത, സി.കുഞ്ഞിരാമൻ, പിടിഎ പ്രസിഡന്റ് ടി.പി പ്രശാന്ത് എന്നിവർ സംസാരിച്ചു. പി.ടി നിവിൻതേജ് സ്വാഗതവും കെ.പി സൽവ നന്ദിയും പറഞ്ഞു.