28 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി വിരമിച്ച വേളത്തെ സുബേദാർ ബിമൽരാജിന് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ ഉജ്വലമായ സ്വീകരണം നൽകി


മയ്യിൽ :- 28 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി വിരമിച്ച മയ്യിൽ വേളത്തെ സുബേദാർ ബിമൽരാജിന് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ ഉജ്വലമായ സ്വീകരണം നൽകി.

ചടങ്ങിൽ പ്രസിഡൻ്റ് രാധാകൃഷ്ണൻ ടി.വി  ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് സുബേദാർ ബിമൽ രാജ് വാർ മെമോറിയലിൽ മോണുമെന്റിൽ റീത്ത് സമർപ്പിച്ചുകൊണ്ട് ആദരാജ്ഞലികൾ അർപ്പിച്ചു.

ചടങ്ങിൽ മോഹനൻ കാരക്കീൽ , കേശവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. പി.സി.പി പുരുഷോത്തമൻ മെമ്പർഷിപ്പ് വിതരണം ചെയ്തു. തുടർന്ന് വിമുക്ത ഭട കൂട്ടായ്മയുടെ വാഹന അകമ്പടിയോട്കൂടി വീട് വരെ അനുഗമിച്ചു. ചടങ്ങിൽ ബിമൽരാജിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

Previous Post Next Post