പോലീസിന്റെ ഹോപ്‌ പദ്ധതി ; പ്ലസ് ടു പരീക്ഷ എഴുതിയത് 62 വിദ്യാർഥികൾ


കണ്ണൂർ :- കണ്ണൂർ സിറ്റി, റൂറൽ പൊലീസിൻ്റെ സഹായത്തോടെ ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത് 62 വിദ്യാർഥികൾ. ഹോപ് ലേണിങ് സെന്ററുകളിലൂടെയാണ് ഒരിക്കൽ  വേണ്ടെന്നു വെച്ച പഠനത്തെ ഇവർ വീണ്ടും കൂടെക്കൂട്ടിയത്. പഠനം മുടങ്ങിയവരെ കണ്ടെത്തി തുടർപഠനത്തിനു വഴിതെളിക്കുന്ന കേരള പൊലീസിന്റെ പദ്ധതിയാണ് ഹോപ്. ഇതിൻ്റെ ആറാമത്തെ ബാച്ചാണ് ഇത്തവണ പരീക്ഷയെഴുതിയത്.

21 അധ്യാപകരുടെ നേതൃത്വത്തിൽ 7 സെന്റ്റുകളിലായാണു വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകിയത്. ജനമൈത്രി പൊലീസ്, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ചൈൽഡ് ലൈൻ, ഒആർസി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണു തുടർപഠന സഹായം ആവശ്യമുള്ള വിദ്യാർഥികളെ കണ്ടെത്തുന്നത്.

Previous Post Next Post