കണ്ണൂർ :- ഒറ്റ ടിക്കറ്റ് കൗണ്ടറുള്ള ചെറിയ സ്റ്റേഷനുകളിലെ റിസർവേഷൻ സമയം റെയിൽവേ കൂട്ടി. രാവിലെ . നിലവിൽ ഒൻപതു മുതൽ 12.30 വരെയും 2.30 മുതൽ 5.30 വരെയുമായിരുന്നു.
ജീവനക്കാരുടെ ഷിഫ്റ്റും വിശ്രമസമയവും എങ്ങിനെയായിരിക്കുമെന്നതിൽ തീരുമാനമായിട്ടില്ല. ഒരു കൗണ്ടറുള്ളിടത്ത് തിരക്കുള്ള രാവിലെയും വൈകീട്ടും സാധാരണ ടിക്കറ്റിനൊപ്പം റിസർവേഷൻ ടിക്കറ്റും നൽകേണ്ടി വരുന്നത് പ്രയാസമുണ്ടാക്കും. പ്രത്യേകം റിസർവേഷൻ കൗണ്ടറുകളുള്ള സ്റ്റേഷനുകളിൽ നിലവിൽ രാത്രി 8 മണി വരെ റിസർവേഷൻ ടിക്കറ്റ് ലഭിക്കുന്നുണ്ട്.