കണ്ണൂർ :- AMAI കണ്ണൂർ ഏരിയാ സമ്മേളനം ഹോട്ടൽ സഫയർ സോനാ കണ്ണൂർ വെച്ച് നടന്നു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ഡോക്ടർ പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ എം.ശോഭന അധ്യക്ഷത വഹിച്ചു. ഡോക്ടർ എ.രാമചന്ദ്രൻ സ്റ്റേറ്റ് റിപ്പോർട്ടിംഗ്, ഡോക്ടർ ദയാ സി ജില്ലാ കമ്മിറ്റി റിപ്പോർട്ട്, ഡോക്ടർ ശോഭന എരിയാ റിപ്പോർട്ട് ഡോക്ടർ നസീറ അബ്ദുൽ ഹമീദ് വനിത കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ഡോക്ടർ ഡോക്ടർ ജയദീപ് .കെ അഗത തന്ത്ര അസോസിയേറ്റ് പ്രൊഫസർ എം.വി.ആർ ആയുർവേദ കോളേജ് പറശ്ശിനിക്കടവ് അഗത തന്ത്ര ക്ലിനിക്കൽ ടു പ്രാക്ടീസ് എന്ന വിഷയത്തിൽ സിഎംഇ അവതരിപ്പിച്ചു. ഏരിയ അംഗങ്ങൾ പങ്കെടുത്തു.
ഡോക്ടർ സുസ്മിത പി.ആശ്വാസ് പ്ലസ്, ആശ്വാസ് പോളിസി ഡീറ്റെയിൽസ് വിശദീകരിച്ചു. ഡോക്ടർ ബിനോയ് ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഡോക്ടർ സോജ് സ്വാഗതവും ഡോക്ടർ ശ്രുതി പ്രകാശ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഡോക്ടർ എം.ശോഭന പ്രസിഡണ്ട്, ഡോക്ടർ സോജ് .ആർ സെക്രട്ടറി, വൈസ് പ്രസിഡണ്ടുമാരായി ഡോക്ടർ ശ്രീജിത്ത് ടി.വി എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ഡോക്ടർ വർഷ ചന്ദ്രൻ, ഡോക്ടർ ദിവേജ്യോതി എന്നിവരെയും വനിത കമ്മിറ്റി ചെയർപേഴ്സൺ ആയി ഡോക്ടർ നസീറ അബ്ദുൽ ഹമീദ്, കൺവീനറായി ഡോക്ടർ സൂര്യ.സി സേനൻ എന്നിവരെയും, വൈസ്ചെയർ പേഴ്സൺ ഡോക്ടർ വിജിഷ.കെ, ജോയിൻ കൺവീനർ ഡോക്ടർ ധന്യ. എം, എന്നിവരെയും, ട്രഷറർ ആൻഡ് ആശ്വാസ് പ്ലസ് കോഡിനേറ്റർ ആയി ഡോക്ടർ സുസ്മിത പി.എയും, ആർട്സ് കോഡിനേറ്റർ ഡോക്ടർ സിനു പുത്തലത്ത്, സ്പോർട്സ് കോഡിനേറ്റർ ഡോക്ടർ മിഥുൻ പി.കെ എന്നിവരെയും തെരഞ്ഞെടുത്തു.