തെരഞ്ഞെടുപ്പിന്റെ ഭാഗമായി BJP കുറ്റ്യാട്ടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിശാ ശിൽപ്പശാല സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി സി.രഘുനാഥിന്റെ  വിജയത്തിനായി പ്രവർത്തകരെ സജ്ജമാക്കാൻ ബിജെപി കുറ്റ്യാട്ടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിശാ ശിൽപ്പശാല സംഘടിപ്പിച്ചു.  BJP കുറ്റിയാട്ടൂർ ഏരിയ പ്രസിഡൻറ് പ്രമോദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ ടിസി മോഹനൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് നിയോജക മണ്ഡലം വിസ്താരക് റിജിൽ ചക്കരക്കല്ല്, BJP ജില്ല വൈസ് പ്രസിഡന്റ് അജികുമാർ എന്നിവർ ശില്പശാലയെ കുറിച്ച് വിശദീകരിച്ചു. ശ്രീഷ് മീനാത്ത് സ്വാഗതവും സാവിത്രിയമ്മ നന്ദിയും പറഞ്ഞു.



Previous Post Next Post