കണ്ണൂർ :- കണ്ണൂർ ജില്ലാ ശുചിത്വമിഷന്റെയും ഹരിത കേരളമിഷന്റെയും നേതൃത്വത്തിൽ പഴയ ന്യൂസ്‌പേപ്പർ കൊണ്ട് ബിന്നുകളും പേപ്പർബാഗുകളും നിർമിക്കുന്നതിന് പരിശീലനം നൽകി. പരിയാരം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട് ആർട്സ് & സയൻസ് കോളേജിലെ 'ഗ്രീൻ ബ്രിഗേഡ്' കുട്ടികൾക്കാണ് പരിശീലനം നൽകിയത്.
കുട്ടികൾ നിർമിച്ച ബിൻ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ അധ്യാപികയ്ക്ക് കൈമാറി. കോളേജിലെ മുഴുവൻ ക്ലാസ് മുറികളിലും, ഓഫീസിലേക്കും ആദ്യഘട്ടമെന്ന നിലയിൽ കുട്ടികൾ ബിൻ നിർമിച്ചു നൽകും. തുടർന്ന് പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലേക്കും നൽകുക എന്നതാണ് ഗ്രീൻ ബ്രിഗേഡിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ലക്ഷ്യം എന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
നാഷണ ൽ സർവ്വീസ് സ്കീം കോ ഓർഡിനേറ്റർ ശരത് പി.വി, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സുജന.എം, ശ്രീമതി രമ, ടി.വി ഹരിത ടീച്ചർ എന്നിവർ സംസാരിച്ചു.