മയ്യിൽ :- പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. മയ്യിൽ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുൻ ഖേലോ ഇന്ത്യ ബാസ്ക്കറ്റ്ബോൾ കോച്ച് അഞ്ജു പവിത്രൻ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
ആദ്യ മത്സരത്തിൽ ഏയ്സ് ബിൽഡേർസ് മയ്യിൽ, ഇക്കുമ്മാസ് മലപ്പട്ടത്തെ 58 റൺസിന് പരാജയപ്പെടുത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, എം.വി കുഞ്ഞിരാമൻ നമ്പ്യാർ, പി.കെ നാരായണൻ, എന്നിവർ സംസാരിച്ചു. കൺവീനർ ബാബു പണ്ണേരി സ്വാഗതവും, സി.പ്രമോദ് നന്ദിയും പറഞ്ഞു.