ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിയായ യുവതിക്ക് എഴുലക്ഷം രൂപ നഷ്ടമായി
കണ്ണൂർ :- ഓൺലൈൻ തട്ടിപ്പിന് ഇരയായ ധർമടം സ്വദേശിയായ യുവതിക്ക് 6,98,504 രൂപ നഷ്ടമായി. വിദേശത്തുള്ള അഭിഭാഷകനാണെന്ന് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുത്തിയാണ് പണം തട്ടിയത്. വിവിധ കാരണങ്ങൾ പറഞ്ഞ് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. യുവതി പണമയച്ചു. പിന്നീട് കൈപ്പറ്റിയ തുകയ്ക്ക് സമാനമായി യുറോ അയച്ചിട്ടുണ്ടെന്നും അത് ലഭിക്കണമെങ്കിൽ കൂടുതൽ പണം ആവശ്യമാണെന്നും യുവതിയെ ധരിപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലായി പണമയച്ചുകൊടുത്തു. എന്നാൽ യുറോയോ അയച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.