കണ്ണൂർ :- തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവത്തിന് ബുധനാഴ്ച കൊടിയേ റും. വൈകീട്ട് 5.50-ന് ബി.എൻ തങ്കപ്പൻ തന്ത്രി പറവൂർ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ഭജന, രാത്രി എട്ടിന് കരിമരുന്നു പ്രയോഗം, സംഗീതപരിപാടി. മാർച്ച് 21-ന് രാത്രി നൃത്തപരിപാടി, 8.30-ന് ഗാനമേള. 22-ന് രാത്രി സൂപ്പർഹിറ്റ് മ്യൂസിക്കൽ നൈറ്റ്, 23-ന് വൈകീട്ട് അഞ്ചുമുതൽ നാൽപ്പതിലധികം വാദ്യകലാകാരൻമാർ നടത്തുന്ന മേളപ്രമാണം, 7.30-ന് പ്രഭാഷണം. 8.30 മുതൽ ഗാനമേള. 24-ന് രാത്രി വിൽക്കലാമേള.
25-ന് രാത്രി കരിമരുന്നുപ്രയോഗവും വൈഷ്ണവേയം നൃത്തനാട കവും. 26-ന് രാത്രി ഓൾഡ് ഈസ് ഗോൾഡ് മ്യൂസിക്കൽ നൈറ്റ്, ആഘോഷവരവ് എന്നിവയുമുണ്ടാകും. 27-ന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ ആറാട്ടുകടവിലേക്ക് യാത്ര. മുനീശ്വരൻ കോവിൽ റോഡ് വഴി പയ്യാമ്പലം കടൽത്തീരത്തെത്തി കർമങ്ങൾക്കുശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിയിറക്കും. 6.45 മുതൽ കലാപരി പാടികളുമുണ്ടാവകും. 21 മുതൽ 26 വരെ രാവിലെ 8.30-ന് ശീവേലി എഴുന്നള്ളത്ത്, വിശേഷാൽ പൂജകൾ, വൈകീട്ട് 7.30-ന് പ്രഭാഷ ണം, രാത്രി 11-ന് മോതിരംവെച്ചു തൊഴൽ, തുടർന്ന് ശ്രീഭൂതബലി, ഉത്സവം എന്നിവയുമുണ്ടാകും.