.
മയ്യിൽ:- വേനൽ ചൂടിൽ ആശ്വാസമായി കേരള സർക്കാർ സഹകരണ വകുപ്പിൻ്റെ ഭാഗമായി മയ്യിൽ സർവീസ് സഹകരണ ബേങ്ക് തണ്ണീർ പന്തൽ ഒരുക്കി. മയ്യിൽ ടൗൺ ബ്രാഞ്ച് പരിസരത്ത് ബേങ്ക് പ്രസിഡൻ്റ് പി വി മോഹനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി ശ്രീലാൽ, ഇ മുകുന്ദൻ, വി സി ഗോവിന്ദൻ,കെ പി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.