കണ്ണൂരിൽ വസ്ത്ര വ്യാപാര സ്ഥ‌ാപനം കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ


കണ്ണൂർ :- വസ്ത്ര വ്യാപാര സ്ഥ‌ാപനം കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കൊറ്റാളി പയങ്ങോടൻപാറ ചാൾസ് റോഡിലെ അക്ഷയ് (24)യെയാണ് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്ത‌ത്. ആറാട്ട് റോഡിൽ പ്രവർത്തിക്കുന്ന അഡിക്റ്റോ റെഡിമെയ്‌ഡ്‌ ഷോപ്പിൽ കഴിഞ്ഞ ദിവസമായിരുന്നു മോഷണം നടന്നത്.

ഷോപ്പിന്റെ ഗ്ലാസ് ചേംബർ തകർത്ത് അകത്ത് കടന്നു മേശവലിപ്പിൽ സൂക്ഷിച്ച 4,120 രൂപയും 20,000 രൂപ വിലവരുന്ന വസ്ത്രങ്ങളും കടത്തിക്കൊണ്ടു പോകുകയായിരുന്നു. കട ഉടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്.

Previous Post Next Post