പള്ളിപറമ്പ് :- മർക്കസുൽ ഇർഷാദിയ്യ സീ ക്യൂ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കലാ കായിക മത്സരം സംഘടിപ്പിച്ചു. ഏഴുവർഷം പിന്നിടുന്ന കുരുന്നുകളുടെ സംഗമം സി.എം മുസ്തഫ ഹാജിയുടെ അധ്യക്ഷതയിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി മൊയ്തു മൗലവി, അശ്റഫ് ചേലേരി കീ നോട്ട് അവതരിപ്പിച്ചു. പി.ടി അഷ്റഫ് സഖാഫി, നസീർ സഖാഫി, അബ്ദുറഹ്മാൻ ഹാജി,എന്നിവർ സംസാരിച്ചു. ഒ.കെ ഹാഷിം, പി.നൗഷാദ് വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം നടത്തി.
പരിപാടിയോടനുബന്ധിച്ച് നടത്തിയ ടീച്ചേഴ്സ് സംഗമത്തിൽ റാഹില സഹ്റാവി പാപ്പിനിശ്ശേരി, ഹബീബ സഹ്റാവി പള്ളിപ്പറമ്പ് , നഫീസ സഹ്റാവി പാവന്നൂര്, ഫാത്തിമ സഹ്റാവി കക്കാട്, മാഹിറ സഹ്റാവി പാലത്തുങ്കര, തൗഫീറ സഹ്റാവി പള്ളിപ്പറമ്പ്, ഹുദാ സമിയ സഹ്റാവി കോടിപ്പൊയിൽ, ഇർഫാന സഹ്റാവി പാലത്തുങ്കര എന്നിവർ പങ്കെടുത്തു.