റമസാനിലെ ആദ്യ ദിനങ്ങളിൽ മക്ക, മദീന പള്ളികളിലേക്ക് വിശ്വാസി പ്രവാഹം


മക്ക :- റമസാനിലെ ആദ്യ 2 ദിവസങ്ങളിൽ മക്ക, മദീന പള്ളികളിലെ പ്രാർഥനകളിൽ ലക്ഷക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. ഹറം പള്ളിയും മുറ്റവും നിറഞ്ഞു കവിഞ്ഞതോടെ സമീപത്തെ റോഡുകളിൽ നിന്നാണ് വിശ്വാസികൾ 5 നേരത്തെ പ്രാർഥനകളിൽ പങ്കെടുത്തത്.

മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ ഉംറ നിർവഹിക്കാനും എത്തുന്നുണ്ട്. തിരക്ക് കൂടിയതോടെ 12,000 വൊളന്റിയർമാരെ 24 മണിക്കൂർ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്.

Previous Post Next Post