നൂഞ്ഞേരി :- പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മർഹും ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) സ്മാരക സ്ഥാപനം നൂഞ്ഞേരി മർകസുൽ ഹുദക്ക് അബുദാബിയിൽ കമ്മിറ്റി രൂപീകരിച്ചു. അബുദാബി ഐസിഎഫ് കാര്യാലയത്തിൽ ചേർന്ന യോഗം അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ ശിഹാബ് സഖാഫി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ
പ്രസിഡന്റ് - ശിഹാബ് സഖാഫി പി.കെ.സി
ജനറൽ സെക്രട്ടറി - ശാദുലി എം.സി
ഫിനാൻസ് സെക്രട്ടറി - ഫിർദൗസ്. ടി.വി
വൈസ് പ്രസിഡന്റുമാർ - കെ.അബ്ദുൽ സലാം നൂഞ്ഞേരി, അബ്ദുൽ അസീസ് ഹാജി സി.എച്ച്, നൂറുദ്ദിൻ പി.ടി, ഇബ്രാഹിം കുന്നത്ത്
സെക്രട്ടറിമാർ - മിർശാദ് അമാനി, കമാലുദീൻ എൻ.കെ, അശ്‌റഫ് പുല്ലൂക്കര, ജുനൈദ്.ആർ
മെമ്പർമാരായി മഹ്മൂദ് എലാങ്കോട്, അബൂബക്കർ സി.എം, ഖാസിം പുറത്തീൽ, ഇബ്രാഹിം പുതുക്കുടി, അബ്ദുൽ ഹകീം സി.സി, റഊഫ് കുന്നത്ത്, റംസാൻ ചേലേരി, അഷ്റഫ് ഇ.എം എന്നിവരെയും തെരഞ്ഞെടുത്തു.
എം.സി ശാദുലി സ്വാഗതവും ഫിർദൗസ് ടി.വി നന്ദിയും പറഞ്ഞു