കൊളച്ചേരി എ.യു.പി സ്കൂളിൽ പഠനോത്സവം നടത്തി


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ പഠനോത്സവം നടത്തി. ബഹുമാനപ്പെട്ട കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സജിമ.എം ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡന്റ് സജിത പി.എസ് അധ്യക്ഷത വഹിച്ചു.

മാനേജർ സി.പി വിനോദ് കുമാർ,താരാമണി.എം, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. നേഴ്സറി ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനോല്പന്നങ്ങളുടെ പ്രദർശനവും, ക്ലാസ് റൂം പ്രവർത്തനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു. പൂർവ വിദ്യാർഥിയായ പ്രശാന്തൻ.കെ യുടെ പാഴ്‌വസ്തുക്കളിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദർശനവും. നടന്നു. വീട്ടമ്മയായ എം.ഓമനയുടെ ഉല്പന്നങ്ങളും പ്രദർശിപ്പിച്ചു.

ഹെഡ്മിസ്ട്രസ് പ്രസീത സി.എം സ്വാഗതവും നിഷ.എം നന്ദിയും പറഞ്ഞു.

Previous Post Next Post