മുല്ലക്കൊടിയിലെ രന്യയുടെ ചികിത്സാ സഹായനിധിയിലേക്ക് KSSPU മയ്യിൽ വെസ്റ്റ് യൂണിറ്റ് സാന്ത്വന വേദിയുടെ നേതൃത്വത്തിൽ ധനസഹായം നൽകി


മുല്ലക്കൊടി :- വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റി ഏറെ നാളായി ചികിത്സയിൽ കഴിയുന്ന മുല്ലക്കൊടി കുറ്റിച്ചിറയിലെ രന്യയുടെ ചികിത്സാ സഹായനിധിയിലേക്ക് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) മയ്യിൽ വെസ്റ്റ് യൂണിറ്റ് സാന്ത്വന വേദിയുടെ നേതൃത്വത്തിൽ സഹായധനം നൽകി.

മുല്ലക്കൊടി സി.ആർ.സി വായനശാലാ ഹാളിൽ വെച്ച് ചികിത്സാ സഹായ സമാഹരണ കമ്മിറ്റി ഭാരവാഹികളായ എ.ടി രാമചന്ദ്രൻ, ടി.പി മനോഹരൻ എന്നിവർ ചേർന്ന് KSSPU സാന്ത്വന വേദി ചെയർമാൻ ബാലൻ.പി മുണ്ടോട്ടിൽ നിന്ന് ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡണ്ട് സി.സി രാമചന്ദ്രൻ, സെക്രട്ടറി പി.വി രാജേന്ദ്രൻ, ട്രഷറർ എം.ദാമോദരൻ, KSSPU മുല്ലക്കൊടി ഏരിയാ കൺവീനർ കെ.പുരുഷോത്തമൻ, മുൻ യൂണിറ്റ് സെക്രട്ടറി പി.പി അരവിന്ദാക്ഷൻ, നിരവധി KSSPU അംഗങ്ങളും പങ്കെടുത്തു.

Previous Post Next Post