പിണറായി :- പാനുണ്ട ജയൻ കമ്പനിക്കുസമീപം യാചകവേഷത്തിൽ വന്ന് മാല കവരാൻ ശ്രമം. കവർച്ചശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് പരിക്ക്. നിനവ് കൃഷ്ണദളത്തിൽ പ്രജീഷിൻറെ ഭാര്യ ദീപ(36)യ്ക്കാണ് പരിക്കേറ്റത്. കാവിമുണ്ടും ജുബ്ബയുമിട്ട ആൾ വീട്ടിലെത്തി വെള്ളം ആവശ്യപ്പെട്ടു. ഈ സമയം യുവതിയും രണ്ടുവയസ്സുള്ള കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വെള്ളമെടുക്കാനായി അകത്തേക്ക് പോയ സമയം വെള്ളം ചോദിച്ചെത്തിയ ആൾ വീട്ടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു. വീട്ടിനുള്ളിലേക്ക് കയറരുതെന്നും പുറത്തുനിന്നാൽ മതിയെന്നും യുവതി വിലക്കിയെങ്കിലും യാചകൻ അതിക്രമിച്ചുകയറി യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മാല കൈക്കലാക്കാൻ ശ്രമിച്ചു. ഇത് തടയാനുള്ള ശ്രമത്തിനിടെയുണ്ടായ വീഴ്ചയിലാണ് ദീപയുടെ ഇടുപ്പിന് പരിക്കേറ്റത്. ഇവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. പിണറായി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും ആളെ കണ്ടത്താനായില്ല.