ഇന്ത്യയിൽ സ്വന്തമായി പുതിയ ഡേറ്റ സെൻ്റർ ഒരുക്കാനൊരുങ്ങി ഗൂഗിൾ


മുംബൈ :- ഇന്ത്യയിൽ സ്വന്തമായി പുതിയ ഡേറ്റ സെൻ്റർ ഒരുക്കുന്നതിനു പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിൾ. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നവിമുംബൈയിലെ ജൂയിനഗറിൽ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിർമിക്കുന്നതിന് 22.5 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷന്റെ (എം.ഐ.ഡി.സി.) ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തായിരിക്കും ഡേറ്റ സെന്റ്റർ ഒരുക്കുക. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സ്ഥലം മുമ്പ് ഹെർഡിലിയ കെമിക്കൽസ് എന്ന രാസകമ്പനിക്ക് എം.ഐ. ഡി.സി പാട്ടത്തിനു നൽകിയതാണ്. ഇപ്പോഴിത് പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമേഴ്സി ട്രേഡ് ഇൻഡസ്ട്രീസിൻ്റെ കൈവശമാണുള്ളത്.

ഈ സ്ഥലം ഗൂഗിളിനു കൈമാറാനായി ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ ധാരണയിലെത്തുമെന്നുമാണ് സൂചന. നടപ്പായാൽ ഗൂഗിൾ സ്വന്തമായി ഇന്ത്യയിൽ വികസിപ്പിക്കുന്ന ആദ്യ ഡേറ്റ സെന്ററായിരിക്കുമിത്. പദ്ധതി ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ കെട്ടിടം വാടകയെടുത്താണ് ഗൂഗിളിന്റെ ഡേറ്റ സെൻ്ററുകൾ പ്രവർത്തിക്കുന്നത്.

Previous Post Next Post