റെയിൽവേ സ്റ്റേഷനുകളിൽ തദ്ദേശീയ ഉത്പന്ന വിപണന സ്റ്റാളുകൾ തുറന്നു


കണ്ണൂർ :- കണ്ണൂർ, പയ്യന്നൂർ, തല ശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ തദ്ദേശീയ ഉത്പന്ന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ചു. റെയിൽവേ നടപ്പാക്കുന്ന വൺ സ്റ്റേഷൻ വൺ പ്രോഡക്ട് പദ്ധതിയുടെ ഭാഗമ യാണ് സ്റ്റാൾ തുറന്നത്.

കണ്ണൂർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ശിലാഫലകം അനാവരണം ചെയ്തു. റെയിൽവേ സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ എം.പദ്മനാഭൻ അധ്യക്ഷനായി. മേയർ മുസ്ലിഹ് മഠത്തിൽ, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാറാണി, കോർപ്പറേഷൻ സ്ഥിരം.സമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, എൻ.എസ്.ഡി കമാൻഡോ പി.വി മനേഷ്, കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എസ്.സജിത് കുമാർ എന്നിവർ സംസാരിച്ചു.

Previous Post Next Post