പള്ളിപ്പറമ്പ് :- പാലത്തുങ്കര മുരിയത്ത് സംയുക്ത മഹല്ല് ശാക്തീകരണ യോഗം പള്ളിപ്പറമ്പ് മഹല്ല് കേന്ദ്ര കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. പ്രസിഡണ്ട് സി.എം മുസ്തഫ ഹാജി അദ്ധ്യക്ഷത വഹിച്ചു.
വിവിധ മഹല്ല് കമ്മിറ്റികളെ പ്രതിനിധികരിച്ച് അബ്ദുൽ അസീസ് ഹാജി, സി.ഹാരിസ് മർവ്വ (നെല്ലിക്കപ്പാലം) അശ്രഫ് (പൊയ്യൂർ) ഇ.സി മുസ്തഫ, റംസാൻ ഹാജി (കുരിക്കൻ മാർക്കണ്ടി) നൗഷാദ് ദാരിമി, ടി.വി അബ്ദുൽ ഗഫൂർ(തൈലവളപ്പ്), എം.കെ അബ്ദുള്ള, ഉമ്മർ സഖാഫി (ഉറുമ്പി), കെ ഖാലിദ് ഹാജി, കെ വി യൂസഫ് എന്നിവർ പങ്കെടുത്തു. മഹല്ല് സെക്രട്ടറി കെ.കെ മുസ്തഫ് സ്വാഗതവും പറഞ്ഞു. പ്രി മെരി കോഴ്സ് സംഘടിപ്പിക്കാനും മയ്യത്ത് പരിപാലനം തുടങ്ങിയ പ്രവർത്തനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.