കൊളച്ചേരി :- റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രതിരോധ-വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ദേശീയ സ്കൂൾ ബാന്റ് മത്സരത്തിൽ ബ്രാസ് ബാന്റ് ഇനത്തിൽ ഒന്നാം സ്ഥാനം നേടി വിജയികളായ കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ ടീം അംഗം പാർവതി വിജേഷിന് സേവാഭാരതി കൊളച്ചേരി ഉപഹാര സമർപ്പണം നടത്തി.
ചടങ്ങിൽ സേവാഭാരതി കൊളച്ചേരി പ്രസിഡന്റ് പ്രശാന്തൻ. ഒ, വൈസ് പ്രസിഡന്റ് ഷീബ പുരുഷോത്തമൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മഹേഷ് പി. വി, വിജേഷ് പി. പി (വിദ്യാഭ്യാസ കോ - -ഓഡിനേറ്റർ ), ജിതേഷ് സി. വി, മധുസൂദനൻ എം. വി (ആരോഗ്യ വിഭാഗം കോ - ഓഡിനേറ്റർ ) , ജീഷ്മ പ്രകാശ് (സാമാജികം കോ - ഓഡിനേറ്റർ ) തുടങ്ങിയവർ പങ്കെടുത്തു.