പുൽപള്ളി :- കൊക്കോയ്ക്കു റെക്കോർഡ് വില. ഒരു കിലോഗ്രാമിന് ഇന്നലെ 520 രൂപയായിരുന്നു വയനാട് വിപണി വില. ഇന്നലെ കുരുമുളകിനു 475 രൂപയും. കഴിഞ്ഞ വർഷം ഇതേ സമയം കുരുമുളകിനു കിലോഗ്രാമിന് 590 രൂപയും കൊ ക്കൊയ്ക്ക് 180 രൂപയുമായിരുന്നു വില.
കൃഷിയും ഉൽപന്ന ലഭ്യതയും കുറഞ്ഞതാണു വിലക്കയറ്റത്തിന് കാരണം. പ്രളയകാലത്ത് വൻതോതിൽ കൃഷി നാശമുണ്ടായി. അവശേഷിച്ചവ കർഷകർ വെട്ടിമാറ്റുകയും ചെയ്തു. മലയണ്ണാൻ, കുരങ്ങ്, എലി എന്നിവയുടെ ശല്യം വർധിച്ചത് കൊക്കൊ കൃഷി കുറയാനിടയാക്കി.