ചേലേരി :- വാദി രിഫാഈ എഡ്യൂക്കേഷണൽ സെന്ററിൽ തിബ് യാൻ കിഡ്കൈറ്റ് എക്സ്പോ സംഘടിപ്പിച്ചു. ഭാഷ, ആർട്ട് , ക്രാഫ്റ്റ്, പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ടാണ് കിഡ്കൈറ്റ് എക്സ്പോ സംഘടിപ്പിച്ചത്. ട്രാഫിക് നിയമങ്ങൾ ഉൾപ്പെടെ കുട്ടികൾ പഠിച്ച കാര്യങ്ങൾ കലയുടെയും വരകളുടെയും സഹായത്തോടെ പഠനാർഹമായ വിഞ്ജാന വിസ്മയങ്ങൾ അണിയിച്ചൊരുക്കി.
രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടും സംഘടിപ്പിച്ചു. പരിപാടി എ.പി ശംസുദ്ദീൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ കണ്ണൂർ ഫുഡ് സേഫ്റ്റി കമ്മീഷണർ കെ.പി മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. അശറഫ് ചേലേരി, കെ.വി അനസ്, ബി.സിദ്ധീഖ്, കെ.വി റഹീദ് മുസ്ലിയാർ, എ.പി യൂസഫ് എന്നിവർ സംബന്ധിച്ചു.