മലപ്പുറം :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിക്കുന്നവർക്ക് ഈ വർഷം കൂടുതൽ വൊളൻ്റിയർമാരുടെ സേവനം ലഭ്യമാകും. 300 പേർക്ക് ഒരാൾ എന്ന തോതിലാണ് വൊളന്റിയർമാരെ (ഖാദിമുൽ ഹുജ്ജാജ്) നിയോഗിക്കുന്നത്. മുൻവർഷങ്ങളിൽ 400 പേർക്ക് ഒരാൾ എന്ന തോതിലായിരുന്നു ഇത്. ഇത്തവണ 60 പേരെയാണ് കേരളത്തിൽ നിന്ന് വൊളന്റിയർമാരായി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷം 28 വൊളന്റിയർമാരാണ് ഉണ്ടായിരുന്നത്.
കേരളത്തിൽ നിന്ന് 18,000 പേർക്കെങ്കിലും ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജ്ജ് തീർഥാടനത്തിന് സൗദിയിലേക്ക് പുറപ്പെടുന്നതു മുതൽ വിമാനയാത്രയിലും ഹജ്ജ് കർമങ്ങളിലും സഹായങ്ങളും നിർദേശങ്ങളുമായി വൊളൻ്റിയർമാരുടെ സേവനമുണ്ടാകും. നേരത്തേ ഹജ്ജ്, ഉംറ നിർവഹിച്ച സർക്കാർ ഉദ്യോഗസ്ഥരെയാണ് വൊളൻ്റിയർമാരായി നിയമിക്കുന്നത്.
വൊളന്റിയർമാരുടെ വിമാ 1 നക്കൂലിയടക്കമുള്ള മുഴുവൻ ചെലവും കേന്ദ്ര, സംസ്ഥാന 5 ഹജ്ജ് കമ്മിറ്റികളാണ് വഹിക്കു 3 ന്നത്. ഓരോ വൊളന്റിയർക്കും 7 രണ്ടുലക്ഷം രൂപയോളം സം സ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ചെലവുവരും.