വ്യാപാരി മിത്ര ആനുകൂല്യം കൈമാറി


കരിങ്കൽക്കുഴി :- ഈയിടെ മരണപ്പെട്ട വ്യാപാരി വ്യവസായി സമിതി കരിങ്കൽക്കുഴി യൂണിറ്റ് അംഗമായിരുന്ന കരിങ്കൽക്കുഴിയിലെ ജനാർദ്ദനന്റെ കുടുംബത്തിനുള്ള വ്യാപാരി മിത്ര ആനുകൂല്യം സമിതിയുടെ ജില്ലാ പ്രസിഡണ്ട് പി.വിജയൻ ജനാർദ്ദനന്റെ ഭാര്യ പി.പി ശോഭനക്ക് കൈമാറി.

കെ.വി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏരിയാ സെക്രട്ടറി പി.പി ബാലകൃഷ്ണൻ സംസാരിച്ചു. പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി സി.വി സത്യൻ സ്വാഗതവും എം.വി വിജയൻ നന്ദിയും പറഞ്ഞു.



Previous Post Next Post