മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സീസൺ ഒന്ന് ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് മൂന്നാമത്തെ മത്സരത്തിൽ എയ്സ് ബിൽഡേഴ്സ് മയ്യിൽ 23 റൺസിന് ഡക്കാൻ അസ്സോസിയേറ്റ്സ് മയ്യിലിനെ പരാജയപ്പെടുത്തി. ഇന്നത്തെ മത്സരത്തിൽ എയ്സ് ബിൽഡേഴ്സ് മയ്യിൽ താരം ശരത്തിനെ എക്സൈസ് മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു .
കേരള പോലീസ് മുൻ വോളിബോൾ താരവും മയ്യിൽ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പക്ടറുമായ റജീവൻ എം.ആർ ഇന്നത്തെ മത്സരം ഉദ്ഘാടനം ചെയ്തു. ഒ.എം അജിത്ത് മാസ്‌റ്റർ അധ്യക്ഷത വഹിച്ചു. ബാബു പണ്ണേരി, ഡോ. എസ്.പി ജുനൈദ്, രാജു പപ്പാസ് എന്നിവർ സംസാരിച്ചു. പ്രസൂൺ ടി.വി സ്വാഗതവും ഹാഷിം നന്ദിയും പറഞ്ഞു.