സംസ്ഥാനത്ത് തുല്യതാ കോഴ്‌സുകൾ ജയിച്ച് ജോലി ലഭിച്ചവരുടെയും ഉപരിപഠനത്തിന് അർഹത നേടിയവരുടെയും എണ്ണത്തിൽ വർധന



കണ്ണൂർ :- സംസ്ഥാനത്ത് സാക്ഷരത മിഷൻ്റെ തുല്യതാ കോഴ്‌സുകൾ ജയിച്ച് ജോലി ലഭിച്ചവരുടെയും ഉപരിപഠനത്തിന് അർഹത നേടിയവരുടെയും എണ്ണത്തിൽ വർധന. 2023- ൽ പത്താം തരത്തിൽ തുല്യതാ കോഴ്സിലൂടെ പ്രയോജനം ലഭിച്ചവർ 27,131 പേരും ഹയർ സെക്കൻഡറിയിൽ 26,830 പേരുമാണ്.

2022-ൽ പത്താം തരത്തിൽ 25,698 പേരും ഹയർസെക്കൻഡറിയിൽ 23,192 പേരുമായിരു ന്നു. ഒരുപാട് പേർക്ക് തുല്യതാ കോഴ്സുകളിലൂടെ സർക്കാർ ജോലികൾക്കും വിദേശത്തേക്കു പോകാനുള്ള അവസരവും ലഭിക്കുന്നു. 2023-ൽ തുല്യതാ പരീക്ഷയിലൂടെ (പത്താം തരവും ഹയർ
സെക്കൻഡറിയും) പ്രയോജനം ലഭിച്ചവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്(36,763). 17,149 മാത്രമേ പുരുഷന്മാരുള്ളൂ. പ്രയോജനം ലഭിച്ചവരിൽ പട്ടിക വിഭാഗങ്ങളിലുള്ളവരുടെയും വൈകല്യമുള്ള വ്യക്തികളുടെ എണ്ണത്തിലും വർധനയുണ്ട്.

2022-23 വർഷത്തെ പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ വിജയശതമാനം 93.14 ശതമാനമാണ്. 2021-22 ൽ ഇത് 91.90 ശതമാനം ആയിരുന്നു. 2006 മുതൽ പത്താം ക്ലാസ് തുല്യത പരീക്ഷ ഫലത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനം 2022-23 കാലയളവിൽ ആണ്.

Previous Post Next Post