കുറ്റ്യാട്ടൂർ :- പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം ഇറക്കി രാജ്യത്തെ ജനങ്ങൾക്കിടയിൽ മതത്തിന്റെ പേരിൽ ഭിന്നത ഉണ്ടാക്കുന്ന ബിജെപി കേന്ദ്ര ഭരണകൂടത്തിനെതിരെ യുഡിഎഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെക്കിക്കുളത്ത് പ്രതിഷേധ പ്രകടനം നടത്തി.
ചെക്കികുളത്ത് നിന്നും പാറാലിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ഹാഷിം ഇളമ്പയിൽ കൺവീനർ വി.പത്മനാഭൻ മാസ്റ്റർ, കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.കെ വിനോദ്, മുസ്ലിം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.അബ്ദുൾ ഖാദർ മൗലവി, ഫോർവേഡ് ബ്ലോക്ക് നേതാവ് വി.രാഹുലൻ, അമൽ കുറ്റ്യാട്ടൂർ, പി.കെ ശംസുദ്ധീൻ, തുടങ്ങയവർ നേതൃത്വം നൽകി.