ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് ബൂത്ത് കമ്മിറ്റി കുടുംബ സംഗമവും പ്രചാരണ ഉദ്‌ഘാടനവും നടന്നു


കണ്ണാടിപ്പറമ്പ് :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്  കണ്ണാടിപ്പറമ്പ് ബൂത്ത് കമ്മിറ്റിയുടെ കുടുംബ സംഗമവും സംഗമവും പ്രചാരണ ഉദ്‌ഘാടനവും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി മാധവൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. സിപിഎം ,ബിജെപി കൂട്ടുകെട്ട് ഇന്ത്യയുടെ മത നിരപേക്ഷതക്കും ജനാധിപത്യത്തിനും വെല്ലുവിളി ഉയർത്തുന്ന ഇന്നത്തെ സാഹചചര്യത്തിൽ കേരളത്തിൽ യുഡിഎഫ് മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഗംഗാധരൻ മാസ്റ്റർ പോസ്റ്റർ പ്രകാശനം. നിർവ്വഹിച്ചു. ചടങ്ങിൽ , സി.വി ധനേഷ് , മോഹനാംഗൻ , കൂക്കിരി രാജേഷ്, അസീബ് , ശൈലജ , രാഗി ,ഇന്ദിര തുടങ്ങിയവർ സംസാരിച്ചു

Previous Post Next Post