കൊളച്ചേരി :- LDF 157 നമ്പർ ബൂത്ത് കൺവെൻഷൻ നടന്നു. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗം എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു. എ.പി രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , ലോക്കൽ കമ്മിറ്റി അംഗം കുഞ്ഞിരാമൻ പി.പി തുടങ്ങിയവർ സംസാരിച്ചു. വി.കെ ഉജിനേഷ് സ്വാഗതം പറഞ്ഞു. എ.പി രമേശൻ മാസ്റ്റർ ചെയർമാനും വി.കെ ഉജിനേഷ് കൺവീനറുമായി ബൂത്ത് കമ്മിറ്റി രൂപീകരിച്ചു.
കണ്ണൂരിൻ്റ സമഗ്ര വികസനത്തിനും, മതേതര ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണത്തിനുമായി കണ്ണൂർ ലോകസഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന എം.വി ജയരാജനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് വോട്ടർമാരോട് അഭ്യർത്ഥിച്ചു.