കയരളം :- 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയുടെ വൈബിനൊപ്പം സഞ്ചരിക്കുകയാണിപ്പോൾ. സിനിമയിലെ ഗുണ കേവിലൂടെ ഭൂമിയുടെ ഉള്ളറകൾ തേടിയാണ് ഇപ്പോൾ മലയാളികളുടെ യാത്ര. ആ ട്രെൻഡിനൊത്ത് യത്രയയപ്പൊരുക്കി വ്യത്യസ്തത തീർത്ത് കയരളം നോർത്ത് എ.എൽ.പി. സ്കൂൾ.
കഴിഞ്ഞ വർഷവും വ്യത്യസ്തമായ യാത്രയയപ്പൊരുക്കി വിദ്യാലയം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാടിക്കുന്ന് ഗുഹയും പാടി തീർത്ഥവുമെല്ലാം കണ്ടും അറിഞ്ഞുമായിരുന്നു കുട്ടികളുടെ യാത്ര. ഗുഹയുടെ കവാടത്തിലിരുന്ന് കുട്ടികളും അധ്യാപകരും മധുരമുള്ള വിദ്യാലയ ഓർമ്മകൾ പങ്കുവെച്ചു. പ്രധാന അധ്യാപിക എം.ഗീത പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എ.ഒ ജീജ, വി.സി മുജീബ്, കെ.വൈശാഖ്, എം.പി നവ്യ, കെ.പി ഷഹീമ, ധന്യ, കെ.ശ്രുതി എന്നിവർ നേതൃത്വം നൽകി.