കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രത്തിലെ കരിങ്കല്ല് പാകിയ ക്ഷേത്ര ശ്രീകോവിലിന്റെ സമർപ്പണവും സാംസ്കാരിക സമ്മേളനവും നടന്നു


കുറ്റ്യാട്ടൂർ :-  കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ കരിങ്കല്ല് പാകിയ ക്ഷേത്ര ശ്രീകോവിലിന്റെ സമർപ്പണവും സാംസ്കാരിക സമ്മേളനവും നടന്നു. ചിറക്കൽ കോവിലകം ട്രസ്റ്റി രാമവർമ വലിയരാജ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുറ്റ്യാട്ടൂർ ശ്രീമഹാശിവക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലഗോപാലൻ അധ്യക്ഷത വഹിച്ചു.

 ചിറക്കൽ കോവിലകം അസിസ്റ്റന്റ് എൻജിനീയർ പി.രാജേഷ്, മാനേജർ കെ.വി മനോഹരൻ, കുറ്റ്യാട്ടൂർ ശ്രീമഹാശിവക്ഷേത്രം സംരക്ഷണ സമിതി സെക്രട്ടറി ആർ.വി സുരേഷ്കുമാർ, മാതൃസമിതി പ്രസിഡന്റ് രത്നവല്ലി, സംരക്ഷണ സമിതി ജോയിന്റ് സെക്രട്ടറി സജീവ് അരിയേരി എന്നിവർ സംസാരിച്ചു.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച തിരുവാതിര, കലാലയ കുറ്റ്യാട്ടൂരിന്റെ വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറി. ക്ഷേത്രത്തിൽ ഇന്ന് ആറുനാൾ നീളുന്ന മഹാശിവരാത്രി മഹോത്സവത്തിന് കൊടിയേറും. 13ന് ക്ഷേത്രകുളത്തിൽ നടക്കുന്ന ആറാട്ടോടെ ചടങ്ങുകൾക്ക് സമാപനമാകും.

Previous Post Next Post