കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ചേലേരി വൈദ്യർകണ്ടിയിൽ നിർമ്മിച്ച മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ SHG വർക്ക് ഷെഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിമയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, പഞ്ചായത്ത് മെമ്പർ അഷ്‌റഫ്, മുൻ പഞ്ചായത്ത് മെമ്പർ ചന്ദ്രഭാനു കെ.പി , തൊഴിലുറപ്പ് അക്രഡിറ്റസ് എഞ്ചിനീയർ നിഷ.എം തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർ വി.വി ഗീത സ്വാഗതവും JLG ഗ്രൂപ്പ് അംഗം പി. വി കല്യാണി നന്ദിയും പറഞ്ഞു.