ചെന്നൈ :- ബസ് ഓടിക്കുന്നതിനിടയിൽ മൊബൈലിൽ ഐ.പി.എൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം കണ്ട ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി.
യാത്രക്കാർ സംഘടിച്ചതോടെ വിരുദാചലം ചക്കരമംഗലം സ്വദേശിയായ ഡ്രൈവർ സുരേഷിനെതിരേ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ നടപടി സ്വീകരിക്കുകയായിരുന്നു. കടലൂരിൽനിന്ന് വിരുദാചലത്തേക്കു പോകുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് സുരേഷ്.