വളവിൽ ചേലേരി തെക്കേക്കരയിൽ സ്ഥാപിച്ച NDA സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽ



കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ വളവിൽ ചേലേരി തെക്കേക്കരയിൽ സ്ഥാപിച്ച കണ്ണൂർ ലോകസഭ മണ്ഡലം NDA സ്ഥാനാർഥി സി.രഘുനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് ഇന്നലെ രാത്രി ചില സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച നിലയിൽ.

കൊളച്ചേരി മണ്ഡലം ബി.ജെ.പി അധ്യക്ഷൻ ഇ.പി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നടപടി സ്വീകരിക്കുന്നതിനുവേണ്ടി മയ്യിൽ പോലീസിൽ പരാതി നൽകി.

Previous Post Next Post