പൗരത്വ ഭേദഗതി നിയമത്തിനെതിരെ LDF വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- "പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ LDF വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കെ.സി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.നാണു സംസാരിച്ചു. കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.






Previous Post Next Post