തിരുവനന്തപുരം :- SSLC ഉൾപ്പെടെയുള്ള പരീക്ഷാഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട അധ്യാപകർ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് കർശനനിർദേശം നൽകി. പാലിക്കാത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും.
ആലപ്പുഴ ജില്ലയിലെ പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 2 അധ്യാപികമാരിൽ നിന്നു പരീക്ഷാ സെക്രട്ടറിയുടെ സ്ക്വാഡ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 9.30 മുതൽ 12.15 വരെ രണ്ടാം ഭാഷയായ ഇംഗ്ലിഷ് പരീക്ഷ നടക്കുന്നതിനിടെയാണു സംഭവം. ഫോണുകൾ വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.