ലോക്സഭ തെരഞ്ഞെടുപ്പ് ; പള്ളിപ്പറമ്പിൽ UDF കൺവെൻഷൻ നടത്തി


കണ്ണൂർ :- കണ്ണൂർ പാർലമെൻറ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.സുധാകരനെ വിജയിപ്പിക്കുന്നതിന് വേണ്ടി 158. 159 ബൂത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ പള്ളിപ്പറമ്പ് ലീഗ് ഓഫീസിൽ വെച്ച് നടന്നു. കൺവെൻഷൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് യുഡിഎഫിന്റെ നേതാവുമായ മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹംസ മൗലവി അധ്യക്ഷത വഹിച്ചു കെ.ബാലസുബ്രഹ്മണ്യൻ സ്വാഗതവും കെ.അഷ്റഫ് നന്ദിയും പറഞ്ഞു.

158 തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായി ഗഫൂർ ടി.വി, കൺവീനറായി കെ.പി അബ്ദുൽ ഷുക്കൂർ അവർകളെയും തിരഞ്ഞെടുത്തു.

159 ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായി ഹംസ മൗലവി പള്ളിപ്പറമ്പിനെയും, കൺവീനറായി മുഹമ്മദ് അഷ്റഫിനെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിനായി 101 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിക്ക് രൂപം നൽകി. 



Previous Post Next Post